വളരെക്കാലം മുമ്ബ് അയച്ച മെസേജ് ചാറ്റില്‍ നിന്നും കണ്ടെത്തുകയെന്നത് വാട്ട്‌സ്‌ആപ്പില്‍ ഏറെ പ്രയാസകരമായ കാര്യമാണ്. ഇപ്പോഴിതാ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ. ഒരു സന്ദേശം തിരയുന്നതിനായി ഇനി പുതിയ തീയതി മാത്രം നല്‍കിയാല്‍ മതി. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്‌ഡേറ്റ് ലഭ്യമാണ്.

വർഷങ്ങളായി ഒരേ ഫോണില്‍ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റ് കണ്ടുപിടിക്കുകയെന്നത് പ്രയാസകരമാണ്. മുമ്ബ് ചാറ്റ് ചെയ്ത മെസേജിലെ ഏതെങ്കിലും ഒരു വാക്ക് ഉപയോഗിച്ചാണ് ചാറ്റ് തിരഞ്ഞിരുന്നത്. ഇനിയിത് തീയതി ഉപയോഗിച്ചും കണ്ടെത്താനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരയേണ്ടത് എങ്ങനെ ?

ചാറ്റ് കണ്ടെത്തുന്നതിനായി അക്കൗണ്ട് അല്ലെങ്കില്‍ ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുക.

ശേഷം പേരില്‍ ക്ലിക്ക് ചെയ്യുക.

സെർച്ച്‌ ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുകളില്‍ വലത് ഭാഗത്തായി കലണ്ടർ ഐക്കണ്‍ കാണാനാകും.

ഇത് തിരഞ്ഞൈടുത്ത് തീയതി നല്‍കിയാല്‍ ഈ ദിവസത്തെ സന്ദേശം കാണാനാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക