കേരളത്തിലെ വാർത്ത അവതാരകരിൽ പ്രമുഖനും, നിർഭയനുമായ വ്യക്തിത്വമാണ് 24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം. പലപ്പോഴും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നിലപാടുകൾ കടുത്ത ഭാഷയിൽ തുറന്നുപറയുന്ന ഹാഷ്മിക്കു നേരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ ഇതിനെ ഒന്നും കൂത്താതെ മുന്നോട്ടു പോകുകയാണ് ഈ ചെറുപ്പക്കാരനായ വാർത്ത അവതാരകൻ. പ്രൈം ടൈം ചർച്ചകൾക്കു മുന്നോടിയായി ഇടതടവില്ലാതെ അവതരിപ്പിക്കുന്ന നെടുനീളൻ പഞ്ച് ഇൻട്രോയാണ് ഹാഷ്മിയുടെ ഹൈലൈറ്റ്.

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനാണ് ക്യാമ്പസിൽ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്തത്. എസ്എഫ്ഐ ഗുണ്ടകളുടെ നേതൃത്വത്തിൽ യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ളവരാണ് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ചത്. ഹോസ്റ്റലിന്റെ നടുമുറ്റത്തുവെച്ച്‌ നഗ്‌നനാക്കിയായിരുന്നു സിദ്ധാര്‍ഥനെ ആള്‍കൂട്ട വിചാരണ ചെയ്തത്. രണ്ട് ബെല്‍റ്റുകള്‍ മുറിയുന്നതുവരെ ഉപദ്രവിച്ചു. 130 ഓളം വിദ്യാര്‍ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാള്‍ പോലും അക്രമം തടയാന്‍ ചെല്ലാത്തത് സിദ്ധാര്‍ഥനെ തളര്‍ത്തി. അടുത്ത സുഹൃത്തുക്കള്‍ പോലും സിദ്ധാര്‍ഥനെ രക്ഷിക്കാന്‍ നോക്കിയില്ല. കേസിലെ പ്രതികളെല്ലാം ക്യാമ്പസിലെ പ്രമുഖരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും വ്യവസായ മന്ത്രി പി രാജീവും എല്ലാം ന്യായീകരണ ക്യാപ്സുകളുമായി രംഗത്തുണ്ട്. ഇടത് കൺവീനർ ഇ പി ജയരാജനെ പോലുള്ള മുതിർന്ന നേതാക്കളും പാർട്ടിയെയും കുട്ടി സഖാക്കളെയും ന്യായീകരിച്ച് രംഗത്ത് വന്നു കഴിഞ്ഞു. വിഷയത്തിൽ പാർട്ടിയുടെ മൗനവും രാഷ്ട്രീയ സംരക്ഷണവും അധ്യാപകരുടെ വിസംഗതയും സാംസ്കാരിക നായകന്മാരുടെ ഷണ്ഡത്ത്വവും ചൂണ്ടിക്കാട്ടിയാണ് ഹാഷ്മി ആഞ്ഞടിച്ചിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക