തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിക്ക് ആരാധകരും ഏറെയാണ്. മോഡലിംഗിലൂടെയായിരുന്നു സാമന്ത തന്റെ കരിയര്‍ ആരംഭിച്ചത്. ഗൗതം വാസുദേവ് മോനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയതാണ് താരം.

പിന്നീടിങ്ങോട്ട് താരം തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി. നിലവില്‍ ഏറ്റവും തിരക്കേറിയ സൂപ്പര്‍താരമാണ് സാമന്ത. നേരത്തെ തെലുങ്ക് സൂപ്പർതാരം നാഗാർജുന അമല ദമ്പതികളുടെ മകനായ നാഗചൈതന്യയുമായി സാമന്ത വിവാഹിതയായിരുന്നു. എന്നാൽ അധികകാലം കഴിയുന്നതിനുമുമ്പ് തന്നെ ബന്ധം ഇരുവരും വേർപിരിഞ്ഞു. തൊട്ടുപിന്നാലെ തന്നെ മസിൽ ഫൈബറുകളുടെ ശക്തി ചോർത്തുന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ആയ മയോസൈറ്റിസ് ബാധിച്ച താരസുന്ദരി ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേളയും എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതായാലും ഇപ്പോൾ സോളോ ലൈഫ് ആസ്വദിക്കുകയാണ് ഈ താരസുന്ദരി. കാട്ടുചോലയിൽ ബിക്കിനി അണിഞ്ഞ് നീരാടുന്ന സാമന്തയുടെ ചിത്രങ്ങൾ ഇപ്പോൾ സൈബർ വൈറൽ ആണ്. ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത് ചുരുങ്ങിയ സമയം കൊണ്ട് 27 ലക്ഷത്തിലധികം ലൈക്കുകൾ ആണ് ചിത്രത്തിന് കിട്ടിയത്. ചിത്രങ്ങൾ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക