ഗഗന്‍യാന്‍ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന ഇന്നലെയാണ് രംഗത്ത് വന്നത്. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. ഭര്‍ത്താവ്, വളരെ രഹസ്യമായ ദേശീയ പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യം വെളിപ്പെടുത്താന്‍ കഴിയാതിരുന്നതെന്നും ലെന പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടാണ് തനിക്കിത് ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയുന്നതെന്നും ലെന പറഞ്ഞു.സ്വാകാര്യ ചടങ്ങായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരിയില്‍ വിവാഹിതരായി എന്നും ഗഗന്‍യാന്‍ ദൗത്യസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുയായിരുന്നു എന്നുമാണ് താരത്തിന്റെ വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേ വേദിയില്‍ ലെനയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇപ്പോൾ ഇതാ താരത്തിന്റെ വിവാഹ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ചുവടെ കാണാം 👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക