ഇത് ഫോട്ടോഷൂട്ടുകളുടെയും വീഡിയോ ഷൂട്ടുകളുടെയും കാലമാണ്. ഉത്സവ ദിനങ്ങളിലും, ആഘോഷവേളകളിലും ആ ടീമുമായി ബന്ധപ്പെട്ട ഫോട്ടോ വീഡിയോ ഷൂട്ടുകൾ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ പങ്കു വെക്കാറുണ്ട്. വിഷുദിനത്തിലും അത്തരം ഒരു വീഡിയോ ഷൂട്ട് ശ്രദ്ധ നേടുകയാണ്.

മോഡേൺ ലുക്കിൽ സെറ്റ് സാരിയുടുത്ത് കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ പ്രണയതരളിതയായി പ്രത്യക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ ആണ് വിഷുദിനത്തിൽ ഹൈലൈറ്റ്. ലാസ്യഭാവത്തോടെ വിഷുദിനത്തിൽ കൃഷ്ണ വിഗ്രഹത്തെ ഇവർ അക്ഷരാർത്ഥത്തിൽ പ്രണയിക്കുകയാണ്. ഒരു കാമുകനോട് എന്ന പോലുള്ള ചേഷ്ടകളാണ് യുവതി ഇഷ്ടദേവനായ കൃഷ്ണന്റെ വിഗ്രഹത്തോട് കാട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Pampa Shibu എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 13.2K ളവേഴ്‌സുള്ള പ്രൊഫൈൽ ആണിത്. രണ്ട് വീഡിയോകളാണ് വിഷു തീമിൽ പങ്കുവെച്ചിട്ടുള്ളത്. ത്രീ ലീഫ് ഫോട്ടോഗ്രാഫിയാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

നിരവധി വിമർശന കമന്റുകൾക്കും വീഡിയോക്കെതിരെ ഉയരുന്നുണ്ട്. പോസ്റ്റ് ചെയ്ത താരം ഇതിന് കടുത്ത ഭാഷയിൽ മറുപടി നൽകുന്നുമുണ്ട്. കൃഷ്ണ നിന്നെ നീ തന്നെ കാത്തുകൊള്ളണം എന്ന രീതിയിൽ ഹാസ്യാത്മക കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക