FlashKeralaNewsPolitics

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പി എ ബിജെപിയിൽ ചേർന്നു; മെമ്പർഷിപ്പ് സ്വീകരിച്ചത് എൻഡിഎ സ്ഥാനാർഥിയിൽ നിന്ന്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ആയിരുന്ന വി.കെ മനോജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച്‌ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥില്‍ നിന്ന് വി.കെ മനോജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്നത്തെ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്നും ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഴുവന്‍ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി സെക്രട്ടറിയുമായിരുന്ന രഘുനാഥ് കഴിഞ്ഞ ഡിസംബറിലാണ് ബി.ജെ.പിയില്‍ ചേർന്നത്. ധർമടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായിയായിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടുനീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയിലേക്ക് പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര നൂറ്റാണ്ടായി കോണ്‍ഗ്രസില്‍ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ കെ. സുധാകരനെക്കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സില്‍ പോലും പങ്കെടുപ്പിച്ചില്ല എന്നാണ് പാർട്ടി വിടുമ്ബോള്‍ രഘുനാഥ് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button