സമൂഹമാധ്യമങ്ങൾ ഇന്ന് മികച്ച പ്രചരണ ഉപാധികളാണ്. ബിസിനസിലും രാഷ്ട്രീയത്തിലും പി ആർ വർക്ക് പ്രധാനമായും നടത്തുന്നതും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ്. രാഷ്ട്രീയ നേതാക്കളുടെ അനുയായികൾ നേതാവിനെ ബൂസ്റ്റ് ചെയ്യാനും ഇത്തരം വീഡിയോകൾ ഉപയോഗിക്കാറുണ്ട്.

ഇത്തരത്തിൽ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ടിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഒരു പ്രവർത്തകൻ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ പാലായിലെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ നിറയുന്നത്. പാർട്ടി ഓഫീസിനു മുന്നിൽ അടിഞ്ഞുകൂടിയ കരിയിലകൾ അദ്ദേഹം ചൂലുകൊണ്ട് തൂത്തുമാറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. “എ ലീഡർ വിത്തൗട്ട് പ്രിടെൻഷൻസ്” എന്ന ടെക്സ്റ്റും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“പ്രസ്ഥാനത്തിനായി പണിയെടുക്കുന്ന ഞങ്ങളുടെ പാലാ ടൗണിന്റ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി നെച്ചികാടൻ 💪💪💪” എന്ന അടിക്കുറിപ്പോടെയാണ് പാലായിലെ വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ യൂത്ത് കോൺഗ്രസ് നേതാവ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും വ്യത്യസ്തത കൊണ്ടും നേതാവിന്റെ എളിമ കൊണ്ടും വീഡിയോ ശ്രദ്ധേയമാകുകയാണ്. ഗാന്ധിയൻ മോഡൽ സ്വയം പര്യാപ്തതയും എളിമയും ആവാം വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരിക്കുന്ന സന്ദേശം എന്ന് അനുമാനിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക