കേരളാ കോണ്‍ഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ഇത്തവണ യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിക്കുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ പ്രവചിച്ചു. കോട്ടയത്ത് യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേർ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് വിജയം പ്രവചിച്ചത് 38 ശതമാനം പേരാണ്.

ബിജെപി വിജയിക്കുമെന്ന് 22 ശതമാനം അഭിപ്രായപ്പെട്ടു. അറിയില്ലെന്ന അഭിപ്രായം ആരും പങ്കുവെച്ചില്ല. 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ പങ്കാളികളായ സാമ്ബിള്‍ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഭാവി തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ പാലായിലും കടുത്തുരുത്തിയിലും പിറവത്തും ജോസ് കെ മാണി വിഭാഗം വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇതേ തോൽവി ആവർത്തിച്ചാൽ പാർട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കിനെ കുറിച്ച് തന്നെ സംശയം ഉയരും. ഒരുപക്ഷേ രാജ്യസഭയിൽ ജോസിന്റെ തുടരവസരം നഷ്ടമാകാനും കോട്ടയത്തെ തോൽവി കാരണമായേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക