ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെയിലെ ചോദ്യത്തിന് കെ കെ ശൈലജയെന്ന് ഉത്തരം പറഞ്ഞ് കണ്ണൂർ. കണ്ണൂരില്‍ സർവ്വെയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേർ പിന്തുണച്ചത് കെ കെ ശൈലജയെ. കണ്ണൂരില്‍ 41.4 ശതമാനമാണ് കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത്. കണ്ണൂരില്‍ കെ കെ ശൈലജയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് രണ്ടാമതെത്തിയിരിക്കുന്നത് പിണറായി വിജയനാണ്. 13.4 ശതമാനമാണ് പിണറായി വിജയൻ മുഖ്യമന്ത്രി ആകട്ടെയെന്ന് അഭിപ്രായപ്പെട്ടത്.

വി ഡി സതീശനെ 11.2 ശതമാനവും കെ സുധാകരനെ 9.5 ശതമാനവും സുരേഷ് ഗോപിയെ 9.4 ശതമാനവും ശശി തരൂരിനെ 7.2 ശതമാനവും രമേശ് ചെന്നിത്തലയെ 2.5 ശതമാനവും കെ സി വേണുഗോപാലിനെ 1,7 ശതമാനവും എം വി ഗോവിന്ദനെ 1.4 ശതമാനവും കെ സുരേന്ദ്രനെ 1.2 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. അറിയില്ലെന്ന് അഭിപ്രായം പറഞ്ഞത് 1.1 ശതമാനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണറായി വിജയനും കെ കെ ശൈലജയും കണ്ണൂരുകാരാണ്. കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് തന്നെ വിജയിച്ചാണ് ഇരുവരും ഇപ്പോൾ നിയമസഭയിൽ എത്തിയിട്ടുള്ളത്. ജനപ്രിയതയുടെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ പാർട്ടി കോട്ടയിൽ മുഖ്യമന്ത്രിയെക്കാൾ ബഹുദൂരം മുന്നിലാണ് കെ കെ ശൈലജ എംഎൽഎ. അതുകൊണ്ടുതന്നെ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കൃത്യമായ ഒരു മുന്നറിയിപ്പാണ്. ജനങ്ങൾക്ക് പാർട്ടിയോട് അല്ല മറിച്ച് മുഖ്യമന്ത്രിയോട് ആണ് എതിർപ്പ് എന്നതിന്റെ സൂചനയാണ് ഈ സർവ്വേ എന്ന് വിലയിരുത്താം.

കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളും 14 ജില്ലകളും കവർ ചെയ്യുന്ന വിപുലമായ സർവ്വേയാണ് റിപ്പോർട്ടർ ടിവി നടത്തുന്നത്. കണ്ണൂരിൽ മാത്രമല്ല മറ്റ് നിരവധി ജില്ലകളിൽ പിണറായി വിജയനേക്കാൾ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്നെ കെ കെ ശൈലജയാണ്. ഏതെങ്കിലും ഘട്ടത്തിൽ സിപിഎം നേതൃ മാറ്റ ചർച്ചകളിലേക്ക് കടന്നാൽ പിണറായിക്ക് പകരക്കാരിയാകാൻ മുൻ ആരോഗ്യ മന്ത്രി കൂടിയായ കെ കെ ശൈലജയ്ക്ക് തന്നെയാവും അവസരം ലഭിക്കുക. ശൈലജയുടെ ജനപ്രീതിയിൽ ഭയന്നാണ് കെ മുരളീധരങ്ങളുമായി കരുത്തുറ്റ മത്സരം നടത്തേണ്ട വടകരയിൽ ഇവരെ സ്ഥാനാർത്ഥിയാക്കുന്നത്. ഇത്തരത്തിൽ നിർത്തി തോൽപ്പിച്ച് ശൈലജയെ ഒതുക്കാൻ ആണോ പിണറായി ശ്രമിക്കുന്നത് എന്ന് സംശയവും വിവിധ കോണുകളിൽ ഉയരുന്നുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക