ഹ്യുണ്ടായ്യുടെ എസ്.യു.വി. നിരയിലെ ഏറ്റവും കുഞ്ഞൻ മോഡലായ എക്സ്റ്റര്‍ മൈക്രോ എസ്.യു.വി. വിപണിയില്‍ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇതിനോടകം തന്നെ ബുക്കിങ്ങ് ആരംഭിച്ച ഈ വാഹനത്തിന്റെ ഓട്ടോമാറ്റിക് വകഭേദത്തിനാണ് ആകെ ബുക്കിങ്ങില്‍ 38 ശതമാനവും ലഭിച്ചിട്ടുള്ളതെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നചത്.

11,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ബുക്കിങ്ങ്. EX, S, SX, SX(O), SX(O) കണക്‌ട് എന്നിങ്ങനെയാണ് അഞ്ച് വേരിയന്റുകള്‍ എത്തിച്ചിരിക്കുന്നത്. പെട്രോള്‍, സി.എൻ.ജി. പതിപ്പുകള്‍ക്കൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളിലും ഈ വാഹനം എത്തുന്നുണ്ട്. ഇന്ത്യയിലെ മൈക്രോ എസ്.യു.വി. ശ്രേണിയിലെ മേധാവിയായ ടാറ്റ പഞ്ചാണ് എക്സ്റ്ററിന്റെ പ്രധാന എതിരാളി. അതേസമയം, സിട്രോണ്‍ സി3, മാരുതി സുസുക്കി ഇഗ്നീസ് തുടങ്ങിയ വാഹനങ്ങളുമായും ഹ്യുണ്ടായി എക്സ്റ്റര്‍ ഏറ്റുമുട്ടുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റൈലിഷായാണ് ഇതിലെ സീറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ക്കൊപ്പം സീറ്റില്‍ എക്സ്റ്റര്‍ എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ബോഡി കളറിനോട് ചേര്‍ന്ന നിറത്തിലാണ് സീറ്റുകളിലെ സ്റ്റിച്ചിങ്ങും പൈപ്പുകളും നല്‍കിയിട്ടുള്ളത്. മികച്ച സപ്പോര്‍ട്ട് ഉറപ്പാക്കുന്ന സീറ്റുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പിൻനിരയിലെ യാത്രക്കാര്‍ക്കായി എ.സി. വെന്റുകളും നല്‍കിയിട്ടുണ്ട്.അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാനുള്ള സ്പേസും അകത്തളത്തില്‍ ഒരുക്കുന്നു.

അകത്തളത്തിലെ ഫീച്ചറുകള്‍ക്കൊപ്പം തന്നെ കൂട്ടിവായിക്കാവുന്ന ഒന്നാണ് സുരക്ഷ സംവിധാനങ്ങള്‍. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗ് എന്നതാണ് ഇതില്‍ പ്രധാനം. ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍ എന്നിങ്ങനെയാണ് ആറ് എയര്‍ബാഗുകള്‍ ഈ വാഹനത്തില്‍ നല്‍കുന്നത്. വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാറം എന്നിങ്ങനെ 26 സുരക്ഷ ഫീച്ചകളാണ് എക്സ്റ്ററില്‍ ഹ്യുണ്ടായി നല്‍കുന്നത്.

ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എൻജിനിലായിരിക്കും എക്സ്റ്ററും എത്തുക. 83 ബി.എച്ച്‌.പി. പവറും 114 എൻ.എം. ടോര്‍ക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എൻ.ജി കിറ്റും നല്‍കുന്ന മറ്റൊരു വേരിയന്റും എക്സ്റ്ററിലുണ്ട്. സ്മാര്‍ട്ട് ഓട്ടോ എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിലും എക്സ്റ്റര്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക