
കേരള പൊലീസിന് നേരെ രാജസ്ഥാനിലെ അജ്‌മേറില്‍ വെടിവയ്പ്. സ്വർണം മോഷ്ടിച്ചവരെ പിടിക്കാനായി കൊച്ചിയില്‍ നിന്നെത്തിയ പൊലീസുകാർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ ആർക്കും പരിക്കില്ല.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ ഉത്തരാഖണ്ഡുസ്വദേശികളായ ഷെഹ്സാദ്, സാജിദ് എന്നിവരെ അന്വേഷിച്ചാണ് പൊലീസ് അജ്‌മേറിലെത്തിയത്. അജ്‌മേറിലെ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയില്‍വച്ച് മോഷ്ടാക്കളെ കണ്ടു. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.