വില്പനയ്ക്കായി എത്തിച്ച രണ്ടരക്കിലോ കഞ്ചാവും ഒരുലിറ്റർ കഞ്ചാവ് ഓയിലുമായി രണ്ടുപേർ പിടിയില്‍. താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയില്‍ സല്‍മാൻ ഫാരിസ് (23), കതിരൂർ നന്ദിയത്ത് വീട്ടില്‍ കാഞ്ചി ബാവ (38) എന്നിവരെയാണ് കണ്ണൂർ എ.സി.പി. കെ.വി. വേണുഗോപാല്‍, ടൗണ്‍ പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബെംഗളൂരൂവില്‍നിന്ന് ബസ് മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡില്‍ വെച്ച്‌ പിടിക്കുകയായിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച്‌ നടത്തുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക