വീട് വീടാന്തരം പത്രമിടുന്ന ‘ഫഹദ് ഫാസിലിന്റെ’ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഫഹദുമായി ഏറെ മുഖസാദൃശ്യമുള്ള വ്യക്തിയുടെ വീഡിയോ എട്ടു മില്യണിലധികം വ്യൂസ് നേടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. കുമ്ബളങ്ങി നൈറ്റ്സ് സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രമായ ഷമ്മിയുമായി ഏറെ മുഖസാദൃശ്യമുണ്ടായിരുന്നു ഈ വീഡിയോയിലെ ബിജേഷിന്. വയനാട് മാനന്തവാടിയിലുണ്ട് ബിജേഷ് എന്ന യുവാവ്. ഇദ്ദേഹത്തിന് സ്വന്തമായി പത്രം ഏജൻസിയുണ്ട്. ഇതിനുപുറമേ ഓട്ടോറിക്ഷ ഓടിക്കലും കൃഷിപ്പണിയും ചെയ്യുന്നുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.

“ചില സൈഡില്‍ കൂടി നോക്കുമ്ബോള്‍ അങ്ങനെ തോന്നാറുണ്ട് എന്ന് ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്റെ കട്ടി മീശയും പിന്നെ ഹെല്‍മെറ്റ് വച്ച്‌ ബൈക്കില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ യാദൃച്ഛികത ആകും. ഒരുപാടുപേര് ഫോണ്‍ ചെയ്യുന്നുണ്ട്, കേട്ടപ്പോള്‍ രസകരമായി തോന്നി. സന്തോഷം തോന്നി. മക്കളോട് കൂട്ടുകാർ എല്ലാവരും ഇതേപ്പറ്റി ചോദിച്ചു അവർക്ക് സന്തോഷമായി. അച്ഛൻ വൈറലായല്ലോ എന്ന് പറഞ്ഞു. ഭാര്യ, പക്ഷേ ഫഹദിനെപ്പോലെ ഒന്നും തോന്നിയില്ല എന്നാണ് പറഞ്ഞത്,” ബിജേഷ് മനോരമയോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജേഷിനെ തേടി ഫഹദിന്റെ പങ്കാളിത്തമുള്ള ഭാവനാ സ്റുഡിയോസില്‍ നിന്നും വിളി വന്നിരുന്നു. ഒരു ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യമുണ്ടായിരുന്നു. അടുത്ത ചിത്രത്തില്‍ ഈ ഫഹദിനെ കാണാൻ സാധിക്കുമോ എന്നറിയേണ്ടിയിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക