പെട്ടെന്നുള്ള ദേഷ്യത്തിന് ആളുകള്‍ പലതും ചെയ്യാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു സിഗരറ്റ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞ ആളിന്റെ കാര്‍ യുവതി കത്തിയ്ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

പെട്രോള്‍ പമ്ബിലെത്തി കാറില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്നയാളിനോടാണ് യുവതി സിഗരറ്റ് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ തിരിഞ്ഞ് നടന്ന യുവതി വേഗം തിരികെ വന്ന് കാറിന്റെ ഇന്ധന ടാങ്കിലേക്ക് തീ കത്തിച്ചിടുകയായിരുന്നു.15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീ കത്തിയയുടനെ ഇന്ധനം നിറച്ചുകൊണ്ടിരുന്ന പൈപ്പ് ഇദ്ദേഹം പുറത്തേക്ക് വലിച്ചിട്ടു. ഇതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഈ പ്രവര്‍ത്തി ചെയ്ത യുവതിയെ ജയിലിലടയ്ക്കണമെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ഒരു നോ കേട്ടാല്‍ അതില്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യം ഇപ്പോഴും ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് ചിലര്‍ കമന്റ് ചെയ്തു. കുറഞ്ഞ സമയത്തിനുള്ളില്‍ 38,000 ലൈക്കാണ് വീഡിയോ നേടിയത്. 10.3 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക