മദ്യത്തിനൊപ്പം ത ചുട്ട വിഷപാമ്പിനെ തിന്ന രണ്ട് യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപാമ്പായ ശംഖുവരയനെയാണ് യുവാക്കൾ ചുട്ടെടുത്ത് കഴിച്ചത്. പാമ്പിന്റെ തലയും വാലുമാണ് ഇവർ മദ്യത്തിനൊപ്പം കഴിക്കാൻ എടുത്തത്. എന്നാൽ പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.സംഭവത്തെ കുറിച്ച് പാലീസ് പറയുന്നതിങ്ങനെ: ഇന്ദിരാ നഗർ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീടിന് സമീപമാണ് വിഷപാമ്പിനെ കണ്ടത്. ഇതോടെ വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡേ എന്നീ യുവാക്കൾ പാതി വെന്ത പാമ്പിനെ എടുത്തുെകാണ്ടുപോവുകയായിരുന്നു. പിന്നീട് ഇവർ മദ്യത്തിനൊപ്പം പാമ്പിനെ ഭക്ഷണമാക്കി ഉപയോഗിച്ചു. രാജുവിന് പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിന് വാൽഭാഗവുമാണ് ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണ് ഇപ്പോൾ ഗുരുതരമായി തുടരുന്നത്. പൊലീസ് സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങൾ കണ്ടെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക