മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി കോൺഗ്രസിൽ ചേർന്നുവെന്ന് വ്യാജ പ്രചരണം. ഇവരുടെ ചിത്രം വെച്ച് തയ്യാറാക്കിയ പോസ്റ്റർ സഹിതം ആണ് വ്യാജ പ്രചരണം കൊഴുക്കുന്നത്. നിരവധി കോൺഗ്രസ് ഗ്രൂപ്പുകൾ ആണ് പ്രചരണം ഏറ്റെടുത്തിരിക്കുന്നത്.

“സംഘികൾക്കുള്ള ആദ്യ അടി അദ്വാനിയുടെ മകളിൽ നിന്ന്. എൽ കെ അദ്വാനിയുടെ മകൾ പ്രതിഭാ അദ്വാനി കോൺഗ്രസിൽ ചേർന്നു. അദ്വാനിയുടെ പരമ്പരാഗത മണ്ഡലമായ ഗാന്ധിനഗറിൽ നിന്ന് കോൺഗ്രസിന് വേണ്ടി മത്സരിക്കും” ഇതാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വാചകങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ബിജെപിയിൽ ചേർന്നു എന്ന് പറയുന്നതുപോലെ അവിശ്വസനീയമായ ഒരു പ്രചരണമാണ് ഇത് എന്ന് പറയാതിരിക്ക വയ്യ. എന്നിട്ടും കോൺഗ്രസ് പാർട്ടിയുടെ നിരവധി ഗ്രൂപ്പുകളിലെ പ്രവർത്തകർ വലിയ ആഘോഷമായിട്ടാണ് വാർത്ത പങ്കുവയ്ക്കുന്നത്. തീരെ അടിസ്ഥാനം ഇല്ലാത്ത, വായിക്കുമ്പോൾ തന്നെ വിശ്വാസ്യതയില്ലാത്ത ഇത്തരം പ്രചരണങ്ങൾ പാർട്ടി ഗ്രൂപ്പുകളിലും മറ്റു പൊതു ഗ്രൂപ്പുകളിലും പങ്കുവെച്ച് സ്വയം അപഹാസ്യരാവുകയാണ് കോൺഗ്രസ് പ്രവർത്തകർ. കേരളത്തിലും വ്യാപകമായി ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പ്രതിഭ അദ്വാനിയെക്കുറിച്ച് വായിക്കാം

അവതാരക ടിവി ഷോ പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രശസ്തയാണ് പ്രതിഭാ അഡ്വാനി. ടെലിവിഷൻ കമ്പനികൾക്ക് വേണ്ടി എന്റർടൈൻമെന്റ് സോഫ്റ്റ്‌വെയർ തയ്യാറാക്കുന്ന സ്വയം ഇൻഫോർട്ടൈൻമെന്റ് കമ്പനിയുടെ മേധാവിയാണ് നിലവിൽ ഇവർ. ബിജെപിയുമായി അനുഭവം പുലർത്തുന്ന രാഷ്ട്രീയമാണ് ഇവരുടെത്.

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് രണ്ടു മക്കളാണുള്ളത്. ജയന്ത്, പ്രതിഭ എന്നിവരാണിവർ. അദ്വാനിയുടെ മക്കളിൽ ഇളയ ആളാണ് പ്രതിഭ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക