പാനൂരിലെ ബോംബ് സ്ഫോടന കേസില്‍ കൈരളി ന്യൂസിന്റെ പേരില്‍ വ്യാജവാർത്ത നല്‍കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി കൈരളി ന്യൂസ്. പാനൂരിലെ ബോംബ് സ്‌ഫോടന വാര്‍ത്തയുമായി ബന്ധപ്പെട്ട് കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച്‌ വ്യാജ പ്രചാരണം നടത്തുകയായിരുന്നു.

‘റോഡില്‍ കിടന്ന ബോംബ് എടുത്തു മാറ്റുന്നതിനിടെ സ്‌ഫോടനമുണ്ടായി ധീര സഖാക്കളുടെ കൈപ്പത്തി അറ്റു’ എന്ന ടെക്‌സ്റ്റോടു കൂടിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. വടകരക്കാര്‍ എന്ന ഗ്രൂപ്പിലാണ് ആദ്യം വ്യാജ വാര്‍ത്ത പ്രചരിച്ചത്. പിന്നീട് കേരളമെമ്പാടും ഈ ചിത്രങ്ങൾ പ്രചരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈരളി ടിവി സിപിഎം ഉടമസ്ഥതയിലുള്ളതാണ്. ബോംബ് നിർമ്മാണത്തിനിടയിൽ പൊട്ടിത്തെറിയുണ്ടായി പരിക്കേറ്റവരും സിപിഎംകാരാണ്. പാർട്ടിക്കാരെ വടകരയിലെ സ്ഥാനാർത്ഥിയായ കെ കെ ശൈലജയും സിപിഎം ചാനലും വെള്ള പൂശുന്നു എന്ന നിലയിലാണ് വ്യാജ പ്രചരണം നടന്നത്. മറ്റു പല സംഭവവികാസങ്ങൾ ഉണ്ടാകുമ്പോഴും ന്യായവാദങ്ങളുമായി കൈരളി ടിവി ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത് കൊണ്ട് തന്നെ പലരും ഇത് ഒറിജിനൽ ആണെന്ന് തെറ്റിദ്ധരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക