നടൻ ബൈജു സന്തോഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ മലയാളത്തിലെ നിരവധി സിനിമ, സീരിയല്‍ താരങ്ങള്‍ എത്തിയിരുന്നു. മലയാളികള്‍ ഇന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടി കാർത്തികയും ചടങ്ങില്‍ പങ്കെടുത്തു. വിവാഹ വേദിയില്‍ എത്തിയ കാർത്തികയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില്‍ വച്ചായിരുന്നു ബൈജുവിന്റെ മകള്‍ ഐശ്വര്യയുടെയും രോഹിതിന്റെയും വിവാഹം നടന്നത്. കാർത്തികയെ കൂടാതെ പ്രിയദർശൻ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, സോന നായർ, ഷാജി കൊലാസ്, ആനി, രാജസേനൻ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1979ല്‍ പുറത്തിറങ്ങിയ പ്രഭാത സന്ധ്യ എന്ന സിനിമയില്‍ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച കാർത്തിക, 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി മാറി. ഇരുപതോളം സിനിമകളില്‍ അഭിനിച്ച കാർത്തിക, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധനേടി. ഡോക്ടർ സുനിലാണ് ഭർത്താവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക