വഴിമുടക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ സ്‌നേഹത്തിലൂടെ കീഴടക്കി രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്ര ഛത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. യാത്ര കടന്നുപോകുന്ന റോഡിന് സമീപം കാവി കൊടികളും പിടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചും കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും എതിരായും മുദ്രാവാക്യം വിളിക്കുകയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍.

രാഹുലിന്റെ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുദ്രാവാക്യം വിളിയുടെ ശബ്ദം കൂടി. ഈ സമയം ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിലേക്ക് വരുന്നത് തടയാന്‍ സുരക്ഷാ സൈനികര്‍ പാടുപെടുകയും ചെയ്തു.എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരെ കണ്ട് വാഹനത്തില്‍നിന്നിറങ്ങിയ രാഹുല്‍ ഗാന്ധി അവരുടെ അടുത്തേക്ക് പോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും ബി.ജെ.പി പ്രവര്‍ത്തകരുടെ അടുത്തെത്തിയ രാഹുല്‍ കൂടുതലായി മുദ്രാവാക്യംവിളിച്ചവര്‍ക്ക് ഹസ്തദാനം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയം മുദ്രാവാക്യംവിളി നിര്‍ത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ രാഹുലിന് കൈ കൊടുക്കുകയും പിടിച്ച്‌ കുലുക്കുകയും ചെയ്തു. ഇതോടെ ബാക്കിയുള്ളവരും മുദ്രാവാക്യംവിളി നിര്‍ത്തി രാഹുലിന്റെ കൈപിടിക്കാന്‍ തിക്കും തിരക്കുമായി. ശേഷം വാഹനത്തില്‍ കയറിയ രാഹുല്‍ അതിന് മുകളിലിരുന്ന് ‘ഫ്‌ളൈയിങ് കിസ്’ കൊടുത്തതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരുകൈയും നീട്ടി ആര്‍പ്പുവിളിക്കുകയും രാഹുലിനെ യാത്രയയക്കുകയും ചെയ്യുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ ദൃശ്യം സമുഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൂട്ടത്തിലുള്ള ചിലര്‍ രാഹുല്‍… രാഹുല്‍ എന്ന് വിളിച്ചുപറയുന്നതും കേള്‍ക്കാം. സ്‌നേഹത്തിന്റെ ശക്തി എന്ന് പറഞ്ഞാണ് വിഡിയോ കോണ്‍ഗ്രസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക