ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോള്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈൻ രഹർജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്.

മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹർജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 35 കാരനായ സെപ്‌റ്റൈൻ രഹർജ മിന്നലേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ശനിയാഴ്ച പ്രാദേശിക സമയം ഏകദേശം 4:20 നാണ് മിന്നലേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023-ല്‍,കിഴക്കൻ ജാവയിലെ ബോജോനെഗോറോയിലും ഒരു യുവതാരം മത്സരത്തിനിടെ മിന്നലേറ്റിരുന്നു. ഉടനെ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതോടെ ജീവൻ രക്ഷിക്കാനായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക