സെക്‌സ് ടോയ്‌സുമായി വിമാനത്തില്‍ കയറിയ മോഡലും ഇൻഫ്‌ലുവൻസറുമായ യുവതിയെ യാത്ര ചെയ്യാൻ അനുവദിച്ചില്ല. 23കാരിയായ അമാൻഡ ഡയസ് റോജസിനെയാണ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. സ്യൂട്ട്കേസില്‍ സൂക്ഷിച്ചിരുന്ന സെക്സ് ടോയ്‌സില്‍നിന്ന് വൈബ്രേറ്റർ മുഴങ്ങാൻ തുടങ്ങിയതോടെ മോഡലിനോടു വിമാനം വിട്ടിറങ്ങാൻ വിമാനജീവനക്കാരി ആവശ്യപ്പെടുകയായിരുന്നു.

രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള താരമാണ് അമാൻഡ. സംഭവത്തിൻറെ വീഡിയോ ടിക് ടിക് (ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതാണ്) ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ അമാൻഡയുടെ സ്യൂട്ട്‌കേസില്‍നിന്ന് വൈബ്രേറ്റർ മുഴങ്ങുന്നതു കേള്‍ക്കാം. തുടർന്ന് സ്യൂട്ട്‌കേസ് തുറക്കുമ്ബോള്‍ ധാരാളം സെക്സ് ടോയ്സുകള്‍ കാണാം. ഇതുകണ്ട് എയർലൈൻ സ്റ്റാഫിൻറെ അടക്കിപ്പിടിച്ചുള്ള ചിരിയാണ് ദൃശ്യങ്ങളിലെ ഹൈലൈറ്റ്. അമാൻഡ വൈബ്രേറ്റർ സ്വിച്ച്‌ ഓഫ് ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിരിയുടെ മാലപ്പടക്കം പൊട്ടുന്ന കമൻറുകളുമായാണ് വീഡിയോ നെറ്റിസണ്‍സ് ഏറ്റെടുത്തത്. അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്യാൻ അവള്‍ മറന്നില്ല, അടുത്ത തവണ പറക്കുന്നതിനു മുമ്ബ് സെക്സ് ടോയ്സില്‍നിന്ന് ബാറ്ററികള്‍ പുറത്തെടുക്കൂ തുടങ്ങിയ കമൻറുകളാണ് വീഡിയോയ്ക്കു ലഭിച്ചത്.ഫ്‌ലൈറ്റുകളില്‍ ചെക്ക് ചെയ്ത ബാഗുകളില്‍ ഇലക്‌ട്രോണിക് സെക്സ് കളിപ്പാട്ടങ്ങള്‍ കൊണ്ടുപോകാൻ അമേരിക്കയില്‍ അനുവദിക്കുന്നുണ്ടെന്നുള്ളതു ശ്രദ്ധേയമാണ്. അതേസമയം, അമാൻഡ അങ്ങനെ ചെയ്തിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക