മനുഷ്യൻ ചെയ്യുന്ന പലകാര്യങ്ങളും അനുകരിക്കുന്നതില്‍ തത്തകള്‍ക്കുള്ള ബുദ്ധി സാമര്‍ത്ഥ്യം വേറിട്ടു നില്‍ക്കുന്നതാണെന്ന് പലപ്പോഴും തെളിയിച്ചുണ്ട്. ” തത്തമ്മേ പൂച്ച, പൂച്ച” എന്നു പറഞ്ഞു പഠിപ്പിച്ചിരുന്ന ഒരു ബാല്യ കാലം നമ്മില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. തത്തകള്‍ ആ വാക്കുകള്‍ പലപ്പോഴും ഉരുവിടുന്നതായും നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകാം. ഇതുപോലെ കാര്യങ്ങള്‍ വളരെ സൂക്ഷമതയോടെ ഗ്രഹിച്ച ഒരു ഫോണ്‍ അഡിക്റ്റ് ആയ ഒരു തത്തയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലെ താരം.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ആണിത്. ടാബില്‍ തത്തകളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന മറ്റൊരു തത്തയാണ് വീഡിയോയിലെ താരം. തനിക്ക് വേണ്ട വീഡിയോകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി അറിയാം എന്ന ഭാവത്തിലാണ് ആ സുന്ദരിയുടെ ഇരിപ്പ്. വീഡിയോകള്‍ ഇഷ്ടത്തിനനുസരിച്ച്‌ മാറ്റിമാറ്റിയെടുക്കാനും അവള്‍ക്ക് അറിയാം. അതിനിടയില്‍ തത്തയുടെ ഉടമ സ്‌ക്രീൻ ഓഫ് ചെയ്യുമ്ബോള്‍ ചെറിയ കുഞ്ഞുങ്ങള്‍ അമ്മമാരെ വഴക്കു പറയുന്നത് പോലെ തന്റെ ഉടമയോട് എന്തോ പറഞ്ഞ് സ്വയം സ്‌ക്രീൻ ഓണ്‍ ചെയ്ത് യൂട്യൂബ് വീഡിയോ പിന്നെയും കാണുകയാണ്. മനുഷ്യരെ അനുകരിക്കാൻ തത്തകള്‍ മിടുക്കികളാണെന്ന് തെളിയിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു കൂട്ടില്‍ നിന്നും മറ്റൊരു കൂട്ടിലേക്ക്’ എന്ന അടികുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യരുടെ വര്‍ദ്ധിച്ചു വരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടകരമാണെന്നുള്ള രീതിയില്‍ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് 30 ലക്ഷത്തിലധികം കാണികളെയാണ് വീഡിയോയ്‌ക്ക് നേടാൻ സാധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക