തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരി റോഡില്‍ വീണു. മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്സിലെ യാത്രക്കാരിയാണ് വീണത്. വള്ളാളർ നഗറിനും തിരുവർക്കാടിനും ഇടയില്‍ സർവീസ് നടത്തുന്ന ബസ്സിലായിരുന്നു സംഭവം.

യാത്രക്കാരി തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ സമയത്താണ് അപകടം സംഭവിച്ചത്.യാത്രക്കാർ ഉടൻ വിവരം അറിയിച്ചതോടെ ഡ്രൈവർ ബസ് നിർത്തി. അതിനാല്‍ ടയറിന് അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍നിന്നും ഒരുപക്ഷേ മരണംതന്നെ സംഭവിക്കുന്നതില്‍നിന്നും യാത്രക്കാരി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ ഡി.എം.കെ. സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച്‌ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ.അണ്ണാമലൈ തന്റെ എക്സ് അക്കൗണ്ടിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക