ബസുകളില്‍ സീറ്റിന് വേണ്ടി ആളുകള്‍ വഴക്കുണ്ടാക്കുന്ന പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട് ചിലപ്പോള്‍ വഴക്ക് കയ്യാങ്കളിയിലേക്ക് പോകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കര്‍ണാടകയിലാണ് സംഭവം. വീഡിയോയില്‍ സീറ്റിന് വേണ്ടി തമ്മില്‍ ഭീകര വഴക്കുണ്ടാക്കുന്ന രണ്ട് സ്ത്രീകളെ കാണാം.

സീറ്റ് പിടിക്കുന്നതിന് വേണ്ടി ആളുകള്‍ സാധാരണയായി ബസില്‍ സീറ്റുകളില്‍ തൂവാലയും മറ്റും കൊണ്ടിടാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും അത് അത്ര അംഗീകരിക്കാൻ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അതുപോലെ തൂവാലയൊക്കെയിട്ട് സീറ്റ് പിടിച്ചാലും ചിലര്‍ അത് എടുത്തുമാറ്റി അവിടെ ഇരിക്കാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു സ്ത്രീ സീറ്റ് പിടിക്കുന്നതിന് വേണ്ടി സീറ്റില്‍ ഒരു സ്കാര്‍ഫ് ഇട്ടു. എന്നാല്‍, മറ്റൊരു സ്ത്രീ ആ സ്കാര്‍ഫ് എടുത്തുമാറ്റി അവിടെ ഇരിക്കാൻ ശ്രമിച്ചു. അതോടെയാണ് വഴക്ക് ആരംഭിച്ചത്. പിന്നെ ആ വഴക്ക് കയ്യാങ്കളിയായി. സ്ത്രീകള്‍ പരസ്പരം വഴക്കുണ്ടാക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച്‌ തള്ളുന്നതും അക്രമിക്കാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം.

ചുറ്റും കൂടി നിന്നവരില്‍ പലരും ഇത് തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതൊന്നും ശ്രദ്ധിക്കാതെ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി തുടരുകയാണ്. അതിനിടയില്‍ കുഞ്ഞുങ്ങള്‍ കരയുന്നതും ആളുകള്‍ വഴക്ക് നിര്‍ത്താൻ പറയുന്നതും എല്ലാം പശ്ചാത്തലത്തില്‍ കേള്‍ക്കാം.അതേസമയം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടുത്തിടെയാണ് സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചത്. അതോടെ സ്ത്രീയാത്രക്കാരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുപോലെ നിരവധി സ്ത്രീകള്‍ സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് ബസുകള്‍ യാത്രക്കായി ഉപയോഗപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക