കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ്. നദികള്‍ കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. ബിജ്നോറില്‍ പുഴ കരകവിഞ്ഞൊഴുകിയതുമൂലം ഗതാഗതം താറുമാറായി. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ടുപോയെ ബസിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോട്ടവാലി നദി കര കവിഞ്ഞതുമൂലം ഹര്‍ദിവാര്‍-ബിജ്‌നോര്‍ റോഡിലെ മണ്ഡവാലി മേഖലയിലാണ് ബസ് കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് കാരണമായിരുന്നു. നിറയെ യാത്രക്കാരുമായി പോയ ബസാണ് കുടുങ്ങിയത്. കുത്തിയൊലിക്കുന്ന വെള്ളം കണ്ട് ചിലര്‍ ജനാലകളില്‍ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്ബോള്‍ മറ്റുള്ളവര്‍ നിസ്സഹായരായി സീറ്റില്‍ ഇരിക്കുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് യാത്രക്കാരെ സഹായിക്കാന്‍ ക്രയിനും ഉപയോഗിക്കേണ്ടി വന്നു. ക്രെയിൻ ഉപയോഗിച്ച്‌ വാഹനം മറിഞ്ഞു വീഴുന്നത് തടയാൻ ശ്രമം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.ംഈയിടെ ഡെറാഡൂണില്‍ ഹിമാചല്‍ റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ (എച്ച്‌ആര്‍ടിസി) ബസും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരുന്നു. ബസിന്‍റെ ജനാലകള്‍ വഴി യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക