ലോക്സഭാ സീറ്റ് വിഭജനത്തില്‍ ഇടതുമുന്നണിയില്‍ ധാരണ. സിപിഎം 15 സീറ്റിലും, സിപിഐ നാല് സീറ്റിലും മത്സരിക്കും. ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനാണ്. സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി മാണി വിഭാഗം ആവശ്യപ്പെട്ടെങ്കിലും സിപിഎം അംഗീകരിച്ചില്ല.

സിപിഎം കൈവശം വെക്കുന്ന ഒരു സീറ്റാണ് കേരള കോണ്‍ഗ്രസി (എം) ന് കൈമാറിയത്. ഇതോടെ 16 സീറ്റില്‍ മത്സരിക്കുന്ന സിപിഎം 15ലേക്ക് മാറി. കോട്ടയത്തിന് പുറമേ പത്തനംതിട്ടയോ ഇടുക്കിയോ വേണമെന്നായിരുന്നു ജോസ് കെ മാണിയും കേരള കോൺഗ്രസും ആവശ്യപ്പെട്ടത്. എന്നാൽ ചർച്ചയ്ക്ക് പോലും എടുക്കാതെ സിപിഎം ഈ ആവശ്യം തള്ളുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

10നു ചേരുന്ന ഇടതുമുന്നണി യോഗശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.10ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 11,12 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ യോഗത്തില്‍ നടന്നേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക