കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിനടുത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻറെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. അമിത വേഗത്തില്‍ വന്ന ബസ്സ് കാറുമായി കൂട്ടിയിടിക്കുന്ന സി.സി.ടി.വി ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ബസ്സില്‍ 30 യാത്രക്കാരുണ്ടായിരുന്നു. ബസ് സിഗ്നല്‍ ലംഘിച്ച്‌ വന്നതാണ് അപകടത്തിനിടയാക്കിയത്. കാറുമായി ഇടിച്ച ബസ് മറിഞ്ഞു. കാര്‍ അടുത്തുണ്ടായിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കു മേല്‍ തട്ടുകയും ചെയ്തു. ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബസിലുണ്ടായിരുന്ന പത്തുപേരെ നിസാര പരിക്കുകളോടെ ബിദാൻ നഗര്‍ സബ് ഡിവിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു ബസുമായി മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക