ദാരുണമായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്നൊരു അപകട വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായത്. ഏപ്രില്‍ 19ന് രാവിലെയായിരുന്നു സംഭവം.ബൈക്ക് യാത്രികൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബസ് ഇയാളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.മരിച്ചത് നവീൻ എന്ന യുവാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്നുവെന്ന് മനസിലാക്കിയെങ്കിലും ഇയാള്‍ ബസ് നിർ‍ത്താൻ തയാറാകാതെ പാഞ്ഞു പോവുകയായിരുന്നു.

ഭുലാഭായി പാർക്ക് ക്രോസ് റോഡിലായിരുന്നു സംഭവം. മുൻസിപ്പല്‍ ട്രാൻസ്പോർട്ട് ബസാണ് അപകടത്തിനിടയാക്കിയത്. അമിത വേഗത്തില്‍ പാഞ്ഞെത്തിയ ബസ് നവീനെ ഇടിച്ചുവീഴ്‌ത്തി ശരീരത്തിലൂടെ കയറിയിറങ്ങി പോവുകയായിരുന്നു. പകച്ചുനിന്ന യാത്രക്കാർ നിമിഷങ്ങള്‍ക്ക് ശേഷമാണ് യുവാവിന് അരികിലേക്ക് ഓടിവന്നത്.ഡ്രൈവറെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തുവെന്നും 304 A പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു. 2 ലക്ഷം രൂപ ബസ് ഓപ്പറേറ്റർ അർഹാമിന് പിഴയും ചുമത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക