അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ) സമ്മാനം. ബിഗ് ടിക്കറ്റിന്റെ 260-ാമസ് സീരീസ് നറുക്കെടുപ്പിലാണ് അല്‍ ഐനില്‍ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്ന സമ്മാനം ലഭിച്ചത്. ആർക്കിടെക്‌ചറല്‍ ഡ്രാഫ്‌റ്റ്‌സ്മാനായി ജോലി ചെയ്യുകയാണ് രാജീവ്.

ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കള്‍ക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ഗ്രാൻഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിഗ് ടിക്കറ്റ് അധികൃതരോട് രാജീവ് പ്രതികരിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 20പേർക്കൊപ്പമാണ് ഇദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയത്. മൂന്നുവർഷം മുമ്ബാണ് രാജീവ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. പിന്നീട് തുടർച്ചയായി നറുക്കെടുപ്പില്‍ പങ്കെടുത്തുവരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പറയുന്നു. നറുക്കെടുപ്പിന് ശേഷം ബിഗ് ടിക്കറ്റ് അധികൃതർ ഫോണ്‍ വിളിച്ചപ്പോള്‍ രാജീവ് ആദ്യം വിശ്വസിക്കാൻ തയാറായില്ല. ഇപ്പോഴും തനിക്ക് സമ്മാനം ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ടിക്കറ്റിന് പണം നല്‍കിയത്. എല്ലാവരും ഇപ്പോഴും അതിൻ്റെ ഞെട്ടലിലാണെന്നും രാജീവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക