ഓണം ബമ്ബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോയമ്ബത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്. TE 230662 എന്ന ടിക്കറ്റിനാണ് സമ്മാനം. പത്ത് ടിക്കറ്റുകളാണ് ഇയാള്‍ വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

എഴുപത്തിയഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്ബരുകള്‍ക്ക് ഉണ്ട്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം പത്ത് പേര്‍ക്കും നല്‍കും. പുറമേ 5,000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന സംശയം ഏജന്റ് പങ്കുവച്ചു. രണ്ടാം സമ്മാനങ്ങളിലൊന്ന് തിരുവനന്തപുരം പഴവങ്ങാടിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക