ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ പാകിസ്ഥാനികള്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി അനില്‍ വില്‍സെന്റാണ് കൊല്ലപ്പെട്ടത്.

ട്രേഡിംഗ് കമ്ബനിയില്‍ പി ആർ ഒ ആയ അനിലിനെ ഈ മാസം മൂന്നാം തീയതിയാണ് കാണാതായത്. അനിലിന്റെ സഹോദരൻ പ്രകാശ് ഇതേ കമ്ബനിയിലാണ് ജോലി ചെയ്യുന്നത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാൻ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിക്കൊപ്പം പോയതായിരുന്നു അനില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനില്‍ തിരിച്ചെത്താതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മറവുചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറും പാകിസ്ഥാൻ സ്വദേശിയാണ്. ഇയാള്‍ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞു. അനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക