വീടുകൾ ‘ഹോം ഡെലിവറി’ ആയി എത്തിച്ചു നൽകും; ഞെട്ടിക്കുന്ന സേവനവുമായി ആമസോൺ: വീഡിയോ കാണാം.
ഉപ്പുതൊട്ട് കർപ്പൂരം വരെ വീട്ടിലെത്തിക്കുന്ന ഓണ്‍ലൈൻ ഷോപ്പിങ്ങ് സേവനമാണ് ആമസോണ്‍. ഓർഡർ ചെയ്ത് ചുരുങ്ങിയ സമയത്തില്‍ ഉപയോക്താക്കളില്‍ സാധനങ്ങള്‍ എത്തിക്കുന്നതു കൊണ്ടുതന്നെ ഇന്ത്യയിലടക്കം ആമസോണ്‍ വലിയ ജനപ്രീതിയാണ് നേടിയത്. ഉപ്പോഴിതാ സേവനങ്ങള്‍ മറ്റോരു തലത്തിലേക്ക് ഉയർത്തി വീടുകള്‍ പോലും ‘ഹോം ഡെലിവറി’യായ് എത്തിക്കുകയാണ് കമ്ബനി.
‘പ്രീ-ഫാബ്രിക്കേറ്റഡ് ഹോമുകള്‍’ എന്നറിയപ്പെടുന്ന, കൂട്ടിയോജിപ്പിച്ച് താമസിക്കാൻ കഴിയുന്ന വീടുകളാണ്, കമ്ബനി ഓർഡർ അനുസരിച്ച് ഉപയോക്താക്കളുടെ വീട്ടില്‍ എത്തിക്കുന്നത്. ഏകദേശം 10,37,494 രൂപ മുതല്‍ 24,89,986 രൂപ വരെ വിലമതിക്കുന്ന വീടുകളാണ് കമ്ബനി തങ്ങളുടെ സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. 19×20 അടി വലുപ്പത്തില്‍, 2 കിടപ്പുമുറികളും 1 സ്വീകരണമുറിയും 1 കുളിമുറിയും അടുക്കളയും അടങ്ങിയ വീടിന് 22,40,987 രൂപയാണ് കമ്ബനി ഈടാക്കുന്നത്. എന്നാല്‍ വീടുകള്‍ നിലവില്‍ യുഎസ്‌എ പോലുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമാകുക.
മള്‍ട്ടി-വിൻഡോ, ഡോർ തുടങ്ങിയ സജ്ജീകരണങ്ങളുള്ള വീട്, വാഹനത്തില്‍ കയറ്റികൊണ്ടുപോകാൻ എളുപ്പമാണെന്നും, വയറിങ്ങ് അടക്കമുള്ള ജോലികള്‍ പൂർത്തിയാക്കിയിട്ടുള്ളതാണെന്നും കമ്ബനി പറയുന്നു. ലോഹം, ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയുപയോഗിച്ചാണ് വീടിന്റെ നിർമ്മാണം. ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനുമായുള്ള പ്രത്യേക സജീകരണം, ഡ്രൊയിനേജ്, ഇൻസുലേഷൻ പൈപ്പുകള്‍ തുടങ്ങിയവയും വീടിനുണ്ട്.
ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അനായാസം കൊണ്ടുപോകാം എന്നതു തന്നെയാണ് ഇത്തരം വീടുകളുടെ പ്രത്യേകത. എന്നാല്‍, ഒരു സാധാരണ വീട്ടില്‍ നിന്ന് വ്യത്യസ്തമായി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങുയ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്യാനുള്ള വീടിന്റെ കഴിവ് പരിമിതമാണ്.