മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ചെയ്തതിനെ തുടര്‍ന്ന് യുട്യൂബ് വ്‌ളോഗര്‍ അറസ്റ്റിലായി. ചെര്‍പുളശ്ശേരി സ്വദേശി അക്ഷജ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെഞ്ച് എക്‌സൈസ് സംഘമാണ് അക്ഷജിനെ അറസ്റ്റ് ചെയ്തത്. നാടന്‍ ബ്ലോഗര്‍ എന്ന പേരിലാണ് ഇയാൾ ചാനല്‍ നടത്തുന്നത്.

മദ്യം മിക്‌സ് ചെയ്യുന്നത്, കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നത് എന്നിങ്ങനെ മദ്യപാന ആസക്തി ഉണ്ടാക്കാവുന്ന തരത്തില്‍ നിരവധി വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമിലടക്കം ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.അക്ഷജിന്റെ വീട്ടില്‍ നിന്നും വീഡിയോ ക്യാമറയും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി വൈൻ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും 5 ലിറ്റര്‍ വൈനും പിടികൂടി പ്രതിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. വിവാദ വീഡിയോ ചുവടെ കാണാം👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക