സൗദി പൗരനെ വഞ്ചിച്ച്‌ 27 കോടി രൂപ തട്ടിയെടുത്ത് തട്ടി എടുത്ത് മലയാളി മുങ്ങി എന്ന് ആരോപണവുമായി സൗദി അറേബ്യൻ പൗരൻ. മലപ്പുറം ജില്ലയിൽ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ എരമകവീട്ടില്‍ പുതിയകത്ത് ഷമീല്‍ (53) എന്നയാളാണ് 1,25,43,400 സൗദി റിയാല്‍ (ഏകദേശം 27 കോടിയോളം ഇന്ത്യന്‍ രൂപ) ബാധ്യത വരുത്തിവച്ച്‌ മുങ്ങിയതെന്ന് ജിദ്ദ അല്‍ റൗദയില്‍ താമസക്കാരനായ ഇബ്രാഹിം മുഹമ്മദ് മുഹൈസ അല്‍ ഉതൈബി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞാണ് ഷമീല്‍ 7,200,000 റിയാല്‍ വാങ്ങിയത്.

ഷമീലിന് ബാങ്കിലുണ്ടായിരുന്ന ബാധ്യത തീര്‍ക്കാന്‍ വേണ്ടി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നല്‍കി. തനിക്ക് ലഭിച്ച നിക്ഷേപക ലൈസന്‍സ് ഉപയോഗപ്പെടുത്തി വിവിധ ബിസിനസ് അവസരങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ഷമീല്‍ സ്വദേശികളില്‍ നിന്നും മറ്റ് മലയാളികളില്‍ നിന്നും വലിയ സംഖ്യ നിക്ഷേപമായി വാങ്ങി. പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണ കമ്ബനി ഉള്‍പ്പെടെയുള്ള ഷമീലിന്റെ ബിസിനസില്‍ പങ്കാളിയായി 72 ലക്ഷം റിയാല്‍ ആദ്യം കാശായി ഇബ്രാഹീം അല്‍ ഉതൈബി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിസിനസ് ആവശ്യത്തിലേക്ക് സൗദിയിലെ ഒറാക്‌സ് ഫിനാന്‍സ് കമ്ബനിയില്‍ നിന്ന് ഷമീല്‍ വായ്പയും എടുത്തു. വായ്പ കൃത്യസമയത്ത് അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഫിനാന്‍സ് കമ്ബനി ഷമീലിനെതിരെ കേസ് നല്‍കി. യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്തു. ബാധ്യത തീര്‍ക്കാനും യാത്രാവിലക്ക് ഒഴിവായിക്കിട്ടാനും ഷമീല്‍ വീണ്ടും ഇബ്രാഹീം അല്‍ ഉതൈബിയെ സമീപിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം തന്റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റ് ഇബ്രാഹീം അല്‍ ഉതൈബിയുടെ എല്ലാ കടങ്ങളും വീട്ടിക്കൊള്ളാമെന്ന് ഷമീല്‍ പറഞ്ഞു.

സൗദിയിലെ സ്ഥലം ജാമ്യം നല്‍കി ഫിനാന്‍സ് കമ്ബനിയില്‍ നിന്നുള്ള 53,43,400 റിയാല്‍ ബാധ്യത ഇബ്രാഹീം അല്‍ ഉതൈബി ഏറ്റെടുത്തു.എന്നാല്‍ ഷമീല്‍ തിരിച്ചുവന്നില്ല. ഇതോടെ പണയത്തിലുള്ള സൗദി പൗരന്റെ സ്വത്തുക്കള്‍ കോടതി 5,343,400 റിയാലിന് ലേലത്തില്‍ വിറ്റു. അനധികൃതമായി കൈക്കലാക്കിയ സ്വത്തും പണവും തിരിച്ചു നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷമീല്‍ വഴങ്ങിയില്ല.അനധികൃതമായി കൈക്കലാക്കിയ സ്വത്തും പണവും തിരിച്ചു നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷമീല്‍ വഴങ്ങിയില്ല. ഇന്ത്യയില്‍ തനിക്ക് ശക്തമായ രാഷ്‌ട്രീയ ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ഇയാള്‍ വീരവാദം മുഴക്കുകയാണെന്നും ഇബ്രാഹീം മുഹമ്മദ് ആരോപിച്ചു.

ഷമീലിനെ അന്വേഷിച്ച്‌ ഒരു പ്രാവശ്യം ഇബ്രാഹീം അല്‍ ഉതൈബി കേരളത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലും പോയിരുന്നു. എന്നാല്‍ എല്ലാ ഇടപാടുകളും ഉടന്‍ തന്നെ മടക്കി നല്‍കാം എന്ന ഷമീലിന്റെയും പിതാവിന്റെയും ഉറപ്പിന്മേല്‍ താന്‍ മടങ്ങിപ്പോരുകയായിരുന്നു എന്നും പിന്നീട് ഷമീലിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം തനിക്കെതിരെ നാട്ടില്‍ കള്ളക്കേസ് നല്‍കിയതായി അറിയിച്ചതായും ഇബ്രാഹീം അല്‍ ഉതൈബി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക