പുതുപ്പള്ളിയിൽ വീറും വാശിയും ഏറിയ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. പ്രമുഖ മുന്നണികളും സ്ഥാനാർത്ഥികളും എല്ലാം 100% വിജയം അവകാശപ്പെടുന്നുണ്ട്. എൽഡിഎഫിനെ അപേക്ഷിച്ച് യുഡിഎഫിനെ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ഉമ്മൻചാണ്ടി തരംഗവും സർക്കാർ വിരുദ്ധതയും എല്ലാം കൂടിച്ചേർന്ന് തങ്ങൾക്ക് റെക്കോർഡ് ഭൂരിപക്ഷം കിട്ടും എന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.

ഇടതുമുന്നണി ആവട്ടെ അല്പം കരുതലോടെ കൂടി തന്നെയാണ് പ്രതികരിക്കുന്നത്. ബിജെപി കോൺഗ്രസിന് അനുകൂലമായി വോട്ട് മറിച്ചില്ലെങ്കിൽ തങ്ങൾ ഉറപ്പായും വിജയിക്കുമെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചത്. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷം ഒന്നും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ മനോരമ ന്യൂസ് തിരഞ്ഞെടുപ്പിന് ശേഷമുള്ള പുതുപ്പള്ളിക്കാരുടെ പ്രതികരണം തേടികൊണ്ടുള്ള വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ആര് ജയിക്കും എന്ന് ആളുകളോട് ചോദിക്കുമ്പോൾ ഉള്ള അവരുടെ പ്രതികരണങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക