ഉംറ കര്‍മത്തിനെത്തിയ മലയാളി പെണ്‍കുട്ടി അന്തരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയില്‍ അബൂബക്കര്‍ സിദ്ദീക്കിൻ്റെ മകള്‍ നജാ ഫാത്തിമയാണ് മരിച്ചത്. 17 വയസായിരുന്നു.

മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഒരു മാസം മുമ്ബാണ് നജാ ഉംറക്കെത്തിയത്. ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടില്‍ എത്തിയാതായിരുന്നു. ഇവിടെ വെച്ച്‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമയ്യാ ബീവിയാണ് മാതാവ്. മുഹമ്മദ് സബീഹ് (റിയാദ്), ആദില്‍ ഹസ്സൻ, നിദാ ആയിഷ എന്നിവര്‍ സഹോദരങ്ങളാണ്. ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിംങിൻ്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി ബന്ധുക്കള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക