മനുഷ്യ ജീവിതത്തില്‍ ലൈംഗികതയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ജാതകപ്പൊരുത്തം നോക്കുമ്ബോള്‍ തന്നെ ലൈംഗിക ജീവിതത്തിലെ സംതൃപ്തികൂടി കണക്കിലെടുക്കുന്നതും അതുകൊണ്ടാണ്. ലൈംഗികമായി കൂടുതല്‍ താത്പര്യമുള്ളവര്‍ തമ്മിലുള്ള വിവാഹജീവിതം കൂടുതല്‍ സംതൃപ്തമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ലൈംഗിക താത്പര്യമുള്ളവരുടെ രാശിക്കാരെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മേടം രാശി- അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം
-->
മേടം രാശിയില്‍ ജനിക്കുന്നവര്‍ ലൈംഗിക ജീവിതത്തില്‍ അമിത വികാരം പ്രകടിപ്പിക്കുന്നവരായിരിക്കുമെന്നാണ് പറയുന്നത്. ലൈംഗിക ജീവിതത്തില്‍ റൊമാന്‍സിന് പങ്കില്ലെന്ന് വിശ്വസിക്കുന്ന ഇവര്‍ക്ക് സെക്‌സിനോട് മാത്രമാണ് താത്പര്യം. തങ്ങളുടെ വികാരങ്ങള്‍ എപ്പോഴും തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവക്കാരുമായിരിക്കും ഈ രാശിക്കാര്‍.
ഇടവം രാശി- കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകീര്യം അരഭാഗം
ഇടവം രാശിക്കാരും ലൈംഗിക വികാരം ഏറ്റവും കൂടുതല്‍ ഉള്ളവരാണ്. ലൈംഗിക ചിന്ത കൂടുതലുള്ള ഈ രാശിയില്‍പ്പെട്ടവര്‍ക്ക് സൗന്ദര്യം ബലഹീനതയാണ്. സെക്‌സിനോടുള്ള അമിത താത്പര്യക്കാര്‍ എന്നാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നത്. അതേസമയം മേടം രാശിക്കാരേക്കാള്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നവരും പ്രണയത്തില്‍ അകപ്പെടുന്നവരുമാണ് ഇവര്‍.
മിഥുനം രാശി- മകീര്യം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ ഭാഗം
ഒരു ഇണയില്‍ മാത്രം ഉറച്ചുനില്‍ക്കുന്നവരല്ല ഈ രാശിക്കാര്‍. സ്വന്തം ലൈംഗിക ചിന്തകള്‍ മറ്റുള്ളവരോട് തുറന്ന് പറയാന്‍ മടി കാണിയ്ക്കാത്ത ഇവര്‍ പങ്കാളിയുടെ ലൈംഗിക താത്പര്യത്തിന് പ്രാധാന്യം നല്‍കില്ല.
കര്‍ക്കടകം രാശി- പുണര്‍തം കാല്‍ഭാഗം, പൂയ്യം, ആയില്യം
ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയും സെക്സില്‍ ഏര്‍പ്പെടുന്ന ഇവര്‍ ആളുകളെ കൈയ്യിലെടുക്കാന്‍ മിടുക്കരാണ്. എപ്പോഴും പങ്കാളിയുടെ സ്നേഹം തനിക്കുമാത്രം നിര്‍ലോഭം കിട്ടണമെന്ന് വാശിപിടിയ്ക്കുന്ന പ്രകൃതക്കാരാണ്.
ചിങ്ങം രാശി- മകം,പൂരം, ചിത്രം, ഉത്രം കാല്‍ഭാഗം
ലൈംഗികതയോടുള്ള അതി വൈകാരികതയും അതിലേക്ക് ആളുകളെ വീഴ്ത്താനുള്ള കഴിവും ഈ രാശിക്കാരുടെ പ്രത്യേകതയാണ്. ഇത്തരക്കാരില്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ ആകൃഷ്ടരാകും. എതിരാളികളെ പോലും ലൈംഗികമായി ആകര്‍ഷിക്കാനുള്ള കഴിവുള്ളതുകൊണ്ട് തന്നെ ചിലപ്പോഴെല്ലാം വെട്ടിലാകാനുള്ള സാധ്യതയുണ്ട്. ഈ രാശിയിലുള്ളവര്‍ ലൈംഗിക ജീവിതത്തില്‍ സെലക്ടീവാകുന്നത് നല്ലതാണ്.
കന്നി രാശി- ഉത്രം മുക്കാല്‍ ഭാഗം, അത്തം, ചിത്തിര അരഭാഗം
സ്നേഹത്തിനോ വൈകാരികതയ്ക്കോ എളുപ്പത്തില്‍ വഴങ്ങികൊടുക്കാത്ത ഈ രാശിക്കാര്‍ ലൈംഗികതയുടെ കാര്യത്തില്‍ സ്വാര്‍ത്ഥരാണ്. സ്നേഹത്തിനോ വൈകാരികതയ്ക്കോ എളുപ്പത്തില്‍ വഴങ്ങികൊടുക്കുന്നവരല്ല ഇവര്‍.
തുലാം രാശി- ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ ഭാഗം, അനിഴം, തൃക്കേട്ട
മറ്റുള്ളവരുടെ സന്തോഷത്തില്‍ ആനന്ദം കണ്ടെത്തുന്ന പ്രകൃതക്കാരാണ്. ലൈംഗികതയുടെ കാര്യത്തിലും പങ്കാളിയുടെ ഇഷ്ടത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ഈ രാശിക്കാരുമായുള്ള വിവാഹബന്ധം സന്തോഷകരമായിരിക്കും. സ്വന്തം പങ്കാളിയെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കാനായി നിസ്സാരമായ കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കും.
വൃശ്ചികം രാശി- വിശാഖം മുക്കാല്‍ ഭാഗം, അനിഴം, തൃക്കേട്ട
സ്‌നേഹം പുറത്തുകാട്ടി സെക്‌സ് നേടിയെടുക്കാന്‍ മിടുക്കരാണ് ഈ രാശിക്കാര്‍. ഇത്തരക്കാരെ എളുപ്പത്തില്‍ വലയില്‍ വീഴ്ത്താമെന്ന് ആരും സ്വപ്നം കാണണ്ട. എന്നാല്‍ കീഴടങ്ങി കഴിഞ്ഞാല്‍ ഏതറ്റം വരെയും പോകാന്‍ ഈ രാശിക്കാര്‍ക്ക് യാതൊരു മടിയും കാണില്ലായെന്നതാണ് രസകരമായ കാര്യം.
ധനുരാശി- മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം
മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം പുലര്‍ത്തുമ്ബോഴും അവരുമായി സെക്സില്‍ ലയിക്കാനുള്ള കഴിവ് ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. ശക്തമായ സ്നേഹം കൊണ്ട് ഇവരെ തളച്ചിടാന്‍ സാധിക്കും. അങ്ങനെയുള്ള ഇണയോട് അസാധാരണമാംവിധം വിശ്വാസത പുലര്‍ത്തുന്നവര്‍ കൂടിയാണിവര്‍.
മകരം രാശി- ഉത്രാടം മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം അരഭാഗം
ഒരു ലൈംഗിക പങ്കാളിയെന്ന ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഈ രാശിക്കാര്‍. ശരിയായ ഒരു പങ്കാളിയെ കിട്ടുന്നതുവരെ ഇത്തരക്കാര്‍ മറ്റൊരാളെ തേടില്ല. സ്നേഹത്തെ വളരെ ഗൗരവത്തോടെ കാണുന്ന പ്രകൃതക്കാരാണിവര്‍. പ്രായം കൂടുന്തോറും ഇത്തരക്കാരില്‍ സ്നേഹം കുറഞ്ഞു വരും. ഇണയോട് അങ്ങേയറ്റത്തെ വിധേയത്വം പുലര്‍ത്തുമ്ബോഴും അസംതൃപ്തി നിറഞ്ഞ ലൈംഗികജീവിതമായിരിക്കും മുന്നോട്ടു പോകുന്തോറും ഉണ്ടാവുക.
കുംഭം രാശി- അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ ഭാഗം
എല്ലായിപ്പോഴും സെക്‌സിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഈ രാശിക്കാര്‍. ലൈംഗികതയ്ക്ക് സ്വന്തമായ നിര്‍വചനം കണ്ടെത്തുന്നവരാണിവര്‍. എപ്പോഴും യോജിച്ച ഒരു പങ്കാളിക്കായി തിരഞ്ഞു കൊണ്ടേയിരിക്കും. മനസ്സില്‍ വളരെയധികം ഇഷ്ടം തോന്നുവരോട് വിശ്വാസവും കൂറും പുലര്‍ത്തും.
മീനം രാശി- പൂരുരുട്ടാതി കാല്‍ ഭാഗം, ഉത്രട്ടാതി, രേവതി
ഈ രാശിക്കാര്‍ക്ക് സ്നേഹമെന്നാല്‍ സെക്സാണ്. രണ്ടിനെയും വേര്‍തിരിച്ചു കാണില്ല. പ്രേമം പൂര്‍ണമാകണമെങ്കില്‍ സെക്സ് വേണമെന്ന് ആവശ്യപ്പെടാന്‍ ഇവര്‍ക്ക് മടിയൊന്നും ഇല്ല. ഓരോ തവണയും ഇഷ്ടപ്പെട്ടയാളെ കണ്ടെത്തി അയാളാണ് തന്റെ പെര്‍ഫക്‌ട് പാര്‍ട്ണര്‍ എന്നു ചിന്തിക്കുമെങ്കിലും നിങ്ങളുടെ വഴുക്കുന്ന സ്വഭാവ വിശേഷത കൊണ്ട് എല്ലാം കൈവിടും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക