ബ്രിട്ടൻ: ബാർക്ലേയ്‌സ് ബാങ്ക് തങ്ങളുടെ ശാഖകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു. 2024 – ലും 2025 – ലുമായി ബ്രിട്ടനിലെ 50 ശാഖാകളാണ് ബാർക്ലേയ്‌സ് അടച്ചു പൂട്ടുന്നത്. സമീപ വർഷങ്ങളില്‍ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നതിന്റെ നിരക്ക് വർധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പ്രകാരം, ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും 2015 ജനുവരി മുതല്‍ താഴിട്ടതു തങ്ങളുടെ 5,818 ശാഖകള്‍ക്കാണ്. കുറച്ചുകൂടെ വ്യക്തമാക്കി പറഞ്ഞാല്‍ ഓരോ മാസവും ഏകദേശം 54 ശാഖകള്‍ക്ക് പൂട്ട് വീഴുന്നു എന്ന് വ്യക്തം. പല ബാങ്കിംഗ് സ്ഥാപനങ്ങളും വ്യക്തിഗത സേവനങ്ങള്‍ കുറയ്ക്കുകയും ഓണ്‍ലൈൻ പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് അടച്ചു പൂട്ടലിന്റെ തോതു കൂട്ടാൻ ഒരു കാരണമായി പറയപ്പെടുന്നു. ബാങ്കിംഗ് മേഖലയ്ക്കുള്ളിലെ ഈ നീക്കത്തിലൂടെ പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്ക് അവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പാണ് വിമർശകർ നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക