കേരളത്തിലെ ഭൂരിഭാഗം കോളേജുകളും ആധികം താമസിക്കാതെ പൂട്ടിപ്പോകും എന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളീ തുമ്മാരുകുടി. വിവിധ സർവ്വകലാശാലകളിലെ ഒഴിഞ്ഞു കിടക്കുന്ന ബിരുദ സീറ്റുകളുടെ കണക്കു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരം ഒരു പ്രസ്താവന നടത്തിയത്. മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കണക്കുകൾ വ്യക്തമാക്കുന്നത്.

പഴയ സിനിമ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങൾ ആക്കിയ മോഡലിൽ കോളേജുകൾ റിട്ടയർമെന്റ് ഹോമുകൾ ആക്കണം എന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. അതിനുവേണ്ടി ആരും പണം മുടക്കണ്ട സ്വകാര്യ മാനേജ്മെന്റുകൾ തന്നെ അത് ചെയ്തുകൊളുമെന്നും സർക്കാർ അതിനുള്ള അനുവാദം മാത്രം കൊടുത്താൽ മതിയെന്നും ആണ് അദ്ദേഹം പറയുന്നത്. നേരത്തെ 2030 ആകുമ്പോഴേക്കും കോളേജുകൾ പൂട്ടിപ്പോകും എന്ന് പറഞ്ഞതിന് താൻ വിമർശിക്കപ്പെട്ടതാണെന്നും എന്നാൽ ഇപ്പോൾ 2030 വരെ അതിന് കാത്തിരിക്കേണ്ടി വരില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം മലയാള മനോരമ ഇന്ന് പ്രസിദ്ധീകരിച്ച കണക്കുകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയുടെ ഭാവി ഇരുളടഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ്. സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ കൂടിയും കേരളത്തിൽനിന്ന് പാലായനം ചെയ്യുന്ന യുവാക്കളുടെ എണ്ണം നാം കരുതിയതിലും വളരെയധികം ആണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലായി ഉള്ള 220,000ത്തോളം ബിരുദ സീറ്റുകളിൽ 82000ത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 70% ത്തിലധികം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. എയ്ഡഡ് മേഖലയിൽ 35% ത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. കണ്ണൂർ സർവ്വകലാശാലയിൽ ആകെ സീറ്റുകളുടെ 45% വും, എംജി സർവകലാശാലയിൽ ആകെ സീറ്റുകളുടെ 40% വും കാലിക്കറ്റ് സർവകലാശാലയിൽ ആകെ സീറ്റുകളുടെ 36% വും, കേരള സർവകലാശാലയിൽ ആകെ സീറ്റുകളുടെ 25% വും ഒഴിഞ്ഞു കിടക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനായി പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പാലായനം ചെയ്യുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

ആർട്ട്സ് കോളേജുകളിൽ നിന്നും റിട്ടയർമെൻറ് ഹോമിലേക്ക് രണ്ടായിരത്തി മുപ്പതാവുമ്പോഴേക്ക് കേരളത്തിലെ മുപ്പത് ശതമാനം…

Posted by Muralee Thummarukudy on Sunday, 26 November 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക