ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. ഇരുനില കെട്ടിടം പൂർണമായി അഗ്നിക്കിരയായി. നടക്കാവ് റോഡിലെ ദാമോദര പൈ ആൻഡ് സൺസ് എന്ന വസ്ത്ര ശാലയിൽ പുലർച്ചെ മൂന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്.

അകത്ത് ഇലക്ട്രിക് വയർ കത്തുന്നത് കണ്ട് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. അഞ്ച് അഗ്നിശമന സേനകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ കൊണ്ടാണ് തീയണച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടം പൂർണമായി നശിച്ചു. രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക