തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് സ്റ്റാലിന് കാലിടറിയത്. തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാല്‍ വഴുതിയതിനെത്തുടർന്ന് സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പ്രധാനമന്ത്രി ഉടനെ തന്നെ സ്റ്റാലിന്റെ ഇടതുകൈയില്‍ പിടിച്ച്‌ വീഴാതെ താങ്ങി നിർത്തുന്നതാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയെ ആഗോള കായിക ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും 2036-ലെ ഒളിമ്ബിക്സിന് ആതിഥേയത്വം വഹിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഖേലോ ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി. സർക്കാർ കഴിഞ്ഞ പത്തു വർഷങ്ങള്‍ക്കൊണ്ട് ”സ്പോട്സിനുള്ളിലെ കളികള്‍” അവസാനിപ്പിച്ചുവെന്നും യു.പി.എ. സർക്കാരിന്റെ കാലത്ത് കായികമേഖലയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതികളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക