പല വീഡിയോകളും വൈറലായാല്‍ തന്നെയും ഇവയുടെ ആധികാരികത സംബന്ധിച്ച വ്യക്തതയൊന്നും ഉണ്ടാകണമെന്നില്ല. എങ്കിലും ആളുകള്‍ വെറുതെയും ഇങ്ങനെയുള്ള വീഡിയോകള്‍ കണ്ടിരുന്ന് പോകുമെന്നതാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

വിമാനത്തിനകത്ത് ഒരു യുവതി മയിലിനെയും കൊണ്ട് കയറുന്നതാണ് വീഡിയോയിലുള്ളത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കകത്ത് പീലിയൊക്കെയുള്ള വലിയൊരു മയിലുമായി യുവതി വിമാനത്തിനകത്തുകൂടി നടന്ന് വന്ന് സീറ്റിലിരിക്കുന്നത് കാണാം. മയിലിന്‍റെ പീലിയെല്ലാം സൂക്ഷ്മതയോടെ ഒതുക്കിയാണ് ഇവര്‍ സീറ്റിലിരിക്കുന്നത്. ഇരുന്നതിന് തൊട്ടുപിന്നാലെ ഇവര്‍ മയിലിനെ തലോടുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാഴ്ചയ്ക്ക് ചെറിയൊരു വളര്‍ത്തുപട്ടിയെ ഓമനിക്കുന്ന ഭാവമേ തോന്നൂ. അടുത്തിരിക്കുന്ന ആരോ ഇവരോട് ഇത് നിങ്ങള്‍ വളര്‍ത്തുന്നതാണോ എന്ന് ചോദിക്കുന്നുണ്ട്. അവരതിന് അതെയെന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണോ എന്നതില്‍ വ്യക്തതയില്ലെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. പക്ഷേ കാണാനുള്ള കൗതുകം മൂലം ദശലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക