യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പന്തല്ലൂർ വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലാണ് മരിച്ചത്. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി തഹ്ദില പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തഹ്ദിലയുടെ ഭർത്താവ് നിസാർ വിദേശത്താണ്. രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ നാല് മക്കളാണ് ഇരുവർക്കുമുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക