രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോടു അനുബന്ധിച്ച്‌ അയോധ്യയില്‍ പൂജിച്ച അക്ഷതം സിനിമാ താരങ്ങള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോദി മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്ക് അക്ഷതം നല്‍കിയത്.

വര്‍ണക്കടലാസുകൊണ്ടുള്ള പൊതിയും മധുരവുമാണ് മോദിയുടെ അംഗരക്ഷകരുടെ കൈയില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മോദി ഓരോരുത്തരെയായി പരിചയപ്പെടുന്ന സമയത്ത് ഈ പൊതിയും മധുരവും നല്‍കി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ഖുശ്ബു എന്നീ താരങ്ങള്‍ക്കും മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവര്‍ക്കും മോദി ഈ പൊതികളും മധുരവും നല്‍കുന്നത് വീഡിയോയില്‍ കാണാം. ഈ പൊതിയില്‍ ആയിരുന്നു അക്ഷതമെന്നാണ് സൂചന. പൊതി വാങ്ങിയ പലര്‍ക്കും അത് അക്ഷതമാണെന്ന കാര്യം അറിയില്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിനിടെ മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘വേറെ ആളെ നോക്ക്’ എന്ന കുറിപ്പോടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ഉള്‍പ്പടെയുള്ളവര്‍ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അതിഥികളുടെ അടുത്തെത്തിയ പ്രധാനമന്ത്രി എല്ലാവര്‍ക്കും അക്ഷതം സമ്മാനിച്ചിരുന്നു. മമ്മൂട്ടി മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന് മുമ്ബെടുത്ത ചിത്രത്തിലാണ് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നത്. ഈ ചിത്രമാണ് ചിലര്‍ തെറ്റായ രീതികയില്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക