ബെംഗളൂരു: തുര്‍ക്കിഷ് യുവതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ റാക്കറ്റ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെ ഇന്ത്യയിലെത്തിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40)യുടെയും സംഘത്തിന്റെയും രീതി. യുവതിക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഏജന്റുമാരുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇവരെ കൂടാതെ ഏഴ് പുരുഷന്മാരെയും കഴിഞ്ഞ ദിവസം ബെഗംളുരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വിദേശികളടക്കം ഏഴ് യുവതികളെ ഉപയോഗിച്ചാണ് ഇവര്‍ റാക്കറ്റ് നടത്തിയതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. മുഖ്യപ്രതി തുര്‍ക്കി സ്വദേശിയായ ബിയൊയ്നിസ് 15 വര്‍ഷം മുമ്ബാണ് ഇന്ത്യയിലെത്തിയത്. പത്ത് വര്‍ഷത്തോളമായി ഇവര്‍ സെക്സ് റാക്കറ്റ് നടത്തുന്നു എന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇപ്പോള്‍ മാത്രമാണ് സംഘത്തെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതെന്നും ബെംഗളുരു പൊലീസ് വ്യക്തമാക്കി. പതിനഞ്ച് വര്‍ഷം മുമ്ബാണ് ബംഗളൂരു ആസ്ഥാനമായുള്ള വ്യവസായിയായ രോഹിത് സ്വാമി ഗൗഡയെ യുവതി വിവാഹം കഴിച്ചത്. തുര്‍ക്കിയില്‍ വച്ചാണ് രോഹിത് യുവതിയെ പരിചയപ്പെടുന്നത്. വിവാഹത്തിന് പിന്നാലെയാണ് ബിയൊയ്നിസ് ഇന്ത്യയിലെത്തിയത്. പക്ഷേ 10 വര്‍ഷം മുമ്ബ് രോഹിത് മരിച്ചു. പിന്നീടാണ് യുവതി ലൈംഗികത്തൊഴിലിലേക്ക് തിരിയുന്നത്.

കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ യുവതി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കാനായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒമ്ബത് വയസ്സുള്ള മകള്‍ക്കൊപ്പം കുക്ക് ടൗണിലാണ് ബിയൊയ്നിസ് താമസിക്കുന്നത്. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് അവള്‍ പോലീസ് റഡാറിന് കീഴില്‍ വരുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40)യെ കൂടാതെ നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍വാണിഭത്തിനായി സംഘം സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയില്‍ ബെംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അള്‍സൂര്‍ പോലീസും ബൈയപ്പനഹള്ളി പോലീസും നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ഇടപാടുകാരനായി സംഘത്തെ സമീപിച്ച്‌ ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത യുവതികള്‍ റാക്കറ്റില്‍ കണ്ണികളാണോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. സംഘത്തിന് ജയ്പുര്‍, ചെന്നൈ, മൈസൂരു, ഡല്‍ഹി, ഉദയ്പുര്‍, മുംബൈ എന്നിവിടങ്ങളിലും കണ്ണികളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക