കഞ്ചാവ് പൊതിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാനെത്തിയ യുവാവ് അറസ്റ്റില്‍. സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകന്‍ ശങ്കരപാണ്ഡ്യനെ പൊലീസ് പിടികൂടിയത്. കൊടൈകനാലിലേക്ക് വിശ്രമത്തിനായി പോകാനിറങ്ങിയ മുഖ്യമന്ത്രി ചെന്നൈയില്‍നിന്ന് മധുര വരെ വിമാനത്തിലാണ് പോയത്.

മധുര വിമാനത്താവളത്തിലിറങ്ങി റോഡ് മാര്‍ഗം കൊടൈകനാലിലേക്ക് പോകാനൊരുങ്ങവേയാണ് ശങ്കരപാണ്ഡ്യന്‍ കയ്യില്‍ കഞ്ചാവ് പൊതി അടങ്ങിയ ബാഗുമായി നിവേദനം നല്‍കാന്‍ എത്തിയത്.പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ശങ്കരപാണ്ഡ്യന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക