2023 ഡിസംബറില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നില്‍ നിന്ന മലയാളി താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്തേയ്ക്ക് മോഹൻലാല്‍ തിരികെ എത്തി. മമ്മൂട്ടി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനം നടൻ ടോവിനോ തോമസ് നിലനിര്‍ത്തി. ദുല്‍ഖര്‍ സല്‍മാനെ പിന്നിലാക്കി ഡിസംബര്‍ മാസത്തില്‍ ഫഹദ് ഫാസില്‍ മുന്നില്‍ വന്നു.

നവംബര്‍ മാസത്തില്‍ ആണ് മോഹൻലാലിനെ പിന്നിലാക്കി മമ്മൂട്ടി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. ‘കാതല്‍’, ‘കണ്ണൂര്‍ സ്ക്വാഡ്’ സിനിമകളുടെ പ്രേക്ഷക പ്രീതിയും വിജയവും മമ്മൂട്ടിയെ പട്ടികയില്‍ മുന്നില്‍ എത്തിക്കുകയായിരുന്നു. 2023ല്‍ ആദ്യമായായിരുന്നു മോഹൻലാലിനെ മമ്മൂട്ടി പിന്നിലാക്കുന്നത്.ഡിസംബറില്‍ റിലീസിനെത്തിയ ‘നേര്’ സിനിമയുടെ പ്രീ റിലീസ് ഹൈപ്പും പിന്നീട് ലഭിച്ച സ്വീകാര്യതയും മോഹൻലാലിനെ ബോക്സ് ഓഫീസിലും ജനപ്രീതിയിലും രാജാവാക്കി നിലനിര്‍ത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group