മുൻ എം.എല്‍.എയുടെ അശ്ലീല വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടിയുമായി രാജസ്ഥാൻ കോണ്‍ഗ്രസ്. ബാര്‍മറില്‍ നിന്നുള്ള മുൻ എം.എല്‍.എ മേവാ റാം ജെയിനെ അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടി പുറത്താക്കി. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസാരയാണ് നടപടിയെടുത്തത്.

മുൻപും മേവാറാമിന്റെ അശ്ലീല വീഡിയോകള്‍ പുറത്തുവന്നിരുന്നു. അന്ന് വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട അദ്ദേഹം കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ ഇതിനെതിരെ കേസ് കൊടുത്തിരുന്നു. ബാര്‍മര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മേവാറാം മൂന്നുതവണ എം.എല്‍.എയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബറില്‍ ജോധ്പൂരിലെ രാജീവ് ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ മേവാറാം ജെയിനിനെതിരെ വിവാഹിതയായ യുവതി ബലാത്സംഗക്കേസ് ഫയല്‍ ചെയ്തിരുന്നു. ജെയിനും ഇയാളുടെ കൂട്ടാളി രാംസ്വരൂപ് ആചാര്യയും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും 15 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത മകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി. യുവതിയുടെ പരാതിയില്‍ മേവാറാം ജെയിൻ, ആര്‍.പി.എസ് ആനന്ദ് സിംഗ് രാജ്‌പുരോഹിത് എന്നിവരുള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസെടുത്തു.

ഇതിനിടെ രണ്ട് അശ്ലീല വീഡിയോകളും യുവതി പരാമര്‍ശിച്ചിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയും രേഖപ്പെടുത്തി. വിഷയത്തില്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മേവാറാം ജെയിനെ അറസ്റ്റ് ചെയ്യുന്നത് ജനുവരി 25 വരെ വിലക്കുകയും അന്വേഷണവുമായി സഹകരിക്കാൻ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും ഈ വിഷയം ശക്തമായി ഉയര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക