സ്‌കൂട്ടറില്‍ കറങ്ങി മാല മോഷ്ടിക്കുന്ന ദമ്ബതികള്‍ പൊലീസിന്റെ പിടിയിലായി. കുപ്പണ, വയലില്‍ വീട്ടില്‍ ജീവൻ(20), ഭാര്യയായ തൃക്കടവൂര്‍ വില്ലേജില്‍ കുരീപ്പുഴ, ലത ഭവനില്‍ അഞ്ജന(18) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. തേവലക്കര സ്വദേശിനിയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 7.40ഓടെയാണ് ഇവര്‍ തേവലക്കര സ്വദേശിനിയുടെ മാല കവര്‍ന്നത്. കാവനാട് കുരീപ്പുഴ പാലത്തിലുടെ സ്‌കൂട്ടറില്‍ വരികയായിരുന്ന തേവലക്കര സ്വദേശിനിയായ അമ്മുവിന്റെ ഒരു പവൻ തൂക്കം വരുന്ന സ്വര്‍ണ താലി അടങ്ങിയ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. സ്‌കൂട്ടറില്‍ അമ്മുവിന്റെ വാഹനത്തിന് സമീപം എത്തിയ പ്രതികള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം അമ്മുവിനെ വാഹനത്തില്‍ നിന്നും തള്ളി താഴെയിട്ട് രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. അമ്മുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും നിരീക്ഷണ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസ് പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള ഇവരുടെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര ഇൻസ്‌പെക്ടര്‍ അനുപിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശ, അനില്‍, എ.എസ്.ഐ ജയകുമാരി, എസ്.സി.പി.ഒ അബു താഹിര്‍, സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക