
ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
സമൂഹമാധ്യമത്തില്‍ വന്ന പരസ്യം കണ്ടാണ് വീട്ടമ്മ ജ്യോത്സ്യനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമീപിക്കുകയായിരുന്നു. പൂജ നടത്താൻ കൊച്ചിലെ വെണ്ണലയിലേക്ക് ഇയാള്‍ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണില്‍ നടന്ന പൂജക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതി.